കാഞ്ചിയാറിൽ ഒൻപതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമിതമായ ഫോൺ ഉപയോഗത്തിനെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതയതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രക്ഷിതാക്കൾ വഴക്കുപറഞ്ഞു; ഒൻപതാം ക്ലാസുകാരൻ തൂങ്ങി മരിച്ചു

