അണക്കര ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് രാവിലെ ഏഴര മണിയോടെ കത്തി നശിച്ചത്. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ കുന്നേൽ സാബുവിന്റെ ഓട്ടോറിക്ഷയാണ് കത്തിയത്. ചക്കുപള്ളം പഞ്ചായത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന വാഹനത്തിലെ ഡ്രൈവറാണ് സാബു. പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തശേഷം മാലിന്യം ശേഖരിക്കുന്നതിനായി പോയ സമയത്താണ് സംഭവം നടന്നത്. പരിസരത്ത് ഉണ്ടായിരുന്ന ആളുകളാണ് ഓട്ടോ റിക്ഷ കത്തുന്നത് ആദ്യം കണ്ടത്. വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും സീറ്റുകളും ഓട്ടോറിക്ഷയുടെ മുകൾഭാഗവും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. മനപ്പൂർവ്വം വാഹനത്തിനു തീ വെച്ചതായി സംശയിക്കുന്നതായി വാഹനം ഉടമ പറഞ്ഞു. സാബുവിന്റെ പരാതി പ്രകാരം വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary: The parked autorickshaw was destroyed by fire by unidentified persons
You may like this video also