പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. യുവമോർച്ച കൊച്ചി ജില്ലാ ജനറൽ സെക്രട്ടറിയായ ഗോപു പരമശിവനാണ് പൊലീസ് പിടിയിലായത്. പരാതിക്കാരിയായ യുവതിയുടെ മൊഴിയനുസരിച്ച്, കേബിൾ ഉപയോഗിച്ച് ഗോപു ആക്രമിക്കുകയായിരുന്നു. ഗോപു നിരന്തരം മർദിക്കാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പങ്കാളിയെ കേബിള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു; യുവമോർച്ച നേതാവ് അറസ്റ്റിൽ

