Site iconSite icon Janayugom Online

ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രോഗി: പൊലീസുകാര്‍ക്കും ജീവനക്കാര്‍ക്കുംപരിക്ക്, പുറത്തേക്കോടി രോഗികള്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവാവ് അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ട് ആശുപത്രി ജിവനക്കാർക്കും രണ്ട് പൊലീസുകാർക്കും അക്രമത്തിൽ പരിക്ക് പറ്റി. കൊടുവള്ളി മണ്ണിൽക്കടവ് കിഴക്കെ നൊച്ചിപ്പൊയിൽ റിബിൽ റഹ്‌മാൻ (24) ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. കാലിലെ പരിക്കിന് ചികിത്സക്കായി ക്യാഷ്വാലിലെത്തിയ യുവാവ് ലൈറ്റുകൾ ഓഫാക്കുകയും ഉപകരണങ്ങൾ വലിച്ചെറിയുകയും ഡോറിലും ചുമരിലുമിടിച്ച് തെറിയഭിഷേകം നടത്തുകയുമായിരുന്നു. 

ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പൊലീസുകാർക്കും നഴ്സിനും സെക്ക്യൂരിറ്റി ജീവനക്കാരിക്കും മർദ്ദനമേറ്റു. എഎസ്ഐ അഷ്റഫിനും, സിപിഒ ഹരീഷിനുമാണ് മർദ്ദനമേറ്റത്. ക്യാഷ്വാലിറ്റിയിലുണ്ടായിരുന്ന രോഗികൾ പേടിച്ച് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിഐ സായൂജിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി യുവാവിനെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version