Site iconSite icon Janayugom Online

കോവിഡ് രോഗിക്ക് വാനര വസൂരിയും സ്ഥിരീകരിച്ചു

യുഎസില്‍ ഒരേസമയം കോവിഡും വാനര വസൂരിയും ഒരാള്‍ക്ക് സ്ഥിരീകരിച്ചു. കാലിഫോര്‍ണിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അവസാനത്തോടെയാണ് ഇയാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നുണ്ടായ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് വാനര വസൂരിയും സ്ഥിരീകരിക്കുകയായിരുന്നു.
ഇയാളുടെ ശരീരത്ത് ചുവന്ന കുമിളികള്‍ രൂപപ്പെടുകയും തുടര്‍ന്നാണ് വാനരവസൂരിക്കായുള്ള പരിശോധന നടത്തിയത്. 

രോഗിക്ക് പനിയും ശരീര വേദനയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. ഒരേസമയം കോവിഡും വാനരവസൂരിയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിഭാഗം പ്രൊഫസര്‍ ഡോ ഡീന്‍ വിന്‍സ്ലോ പറഞ്ഞു.
വാനര വസൂരി കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഇന്നലെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 71 രാജ്യങ്ങളില്‍ 16,000ത്തോളം വാനര വസൂരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Eng­lish Summary:The patient has both covid and mon­key pox
You may also like this video

Exit mobile version