തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ അറസ്റ്റിലായത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൈയ്ക്ക് മുറിവേറ്റ് ചികിത്സക്കായി എത്തിയ ഇയാൾ ഡ്രെസ്സിങ്ങിനിടെ ഡോക്ടറെ അധിക്ഷേപിക്കുകയായിരുന്നു. ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കേസെടുത്തതായും പൊലീസ് അറിയിച്ചു.
English Summary: The patient who came for treatment in Thiruvananthapuram also abused the doctor
You may also like this video