Site iconSite icon Janayugom Online

മലപ്പുറത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിച്ച രോഗി പൊലീസുകാരെ ആക്രമിച്ചു

policepolice

മെഡിക്കല്‍ പരിശോധനയ്ക്കെത്തിച്ച രോഗി പൊലീസുകാര്‍ക്കുനേരെ അക്രമാസക്തനായി. മലപ്പുറം തിരൂരങ്ങാടിയിലായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആണ് രോഗി പൊലീസുകാര്‍ക്കുനേരെ അക്രമാസക്തനായത്. കട്ടിലില്‍ കിടത്തിയ രോഗി പൊലീസുകാരെ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയുടെ തോളിൽ ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് കൈകൾ കെട്ടിയായിരുന്നു പിന്നീട് വൈദ്യ പരിശോധന നടത്തിയത്. സുരക്ഷക്കായി കുരുമുളക് സ്പ്രേ വാങ്ങിയതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

Eng­lish Sum­ma­ry: The patient, who was tak­en to Malap­pu­ram Med­ical Col­lege for treat­ment, attacked the policemen

You may also like this video

Exit mobile version