Site iconSite icon Janayugom Online

ഇന്ത്യയിലേയും റഷ്യയിലേയും ജനങ്ങൾ പൊതു സൗഹൃദം ആഗ്രഹിക്കുന്നു; റിപ്പബ്ലിക്ക് ദിനാശംസ നേർന്ന് പുടിൻ

എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ. സാമ്പത്തികവും സാമൂഹികവും സാങ്കേതികവും തുടങ്ങി എല്ലാ മേഖലകളിലെയും ഇന്ത്യയുടെ നേട്ടങ്ങൾ ലോകം കാണുകയാണെന്ന് ആശംസാ സന്ദേശത്തിൽ അദ്ദേഹം പറത്തു.

ഒന്നിച്ച് പ്രവർത്തിക്കുന്നതിലൂടെ ഉപകാരപ്രദമായ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യക്കും റഷ്യക്കും കഴിയും എന്ന കാര്യത്തിൽ റഷ്യക്ക് ആത്മവിശ്വാസമുണ്ട്. റഷ്യയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ താല്പര്യവും ഈ പൊതുസൗഹൃദമാണെന്ന് പുടിൻ വ്യക്തമാക്കി.

അന്താരാഷ്ട്ര സുസ്ഥിരത നിലനിർത്തുന്നതിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും റഷ്യൻ പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.

Eng­lish Summary:
The peo­ple of India and Rus­sia desire com­mon friend­ship; Putin wish­es Repub­lic Day

You may also like this video:

Exit mobile version