രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ മോഷണക്കേസുകളിലൊന്നില്‍ 67 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നു. 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോ നഗരങ്ങളിലെയും സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും സൈബറാബാദ് പൊലീസ് പറഞ്ഞു.
വിനയ് ഭരദ്വാജ് എന്നയാളാണ് അറസ്റ്റിലായത്. എജ്യുടെക് സ്ഥാപനങ്ങള്‍, ജി എസ്‌ടി വിവിധ സംസ്ഥാനങ്ങളിലെ റോഡ് ഗതാഗത സംവിധാനങ്ങള്‍. ഇകൊമേഴ്സ് പോര്‍ട്ടലുകള്‍, സമൂഹ മാധ്യമങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍ എന്നിവകളില്‍ നിന്നുള്ള വ്യക്തിഗത വിവരങ്ങള്‍ ഇയാളില്‍ നിന്നും കണ്ടെത്തി. 104 വിഭാഗങ്ങളിലായി 66.9 കോടി പേരുടെ വിവരങ്ങളാണ് ഇയാള്‍ കൈവശംവച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സൈനികരുടെ വ്യക്തിഗത വിവരങ്ങള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകള്‍, പാന്‍കാര്‍ഡ്, വിവിധ സ്കൂളുകളിലെ കുട്ടികളുടെ വിവരങ്ങള്‍, മൊബൈല്‍ നമ്പരുകള്‍ തുടങ്ങിയവയെല്ലാം ചോര്‍ന്നവയില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു.
ആകെ രണ്ടുകോടി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ബൈജൂസ്, വേദാന്തു എന്നീ എജ്യുടെക് കമ്പനികളില്‍ നിന്നും 18 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വില്പനയ്ക്കുണ്ട്. ഗുജറാത്ത് അടക്കം ആറ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍, പേടിഎമ്മില്‍ നിന്നും 50 ലക്ഷം, ഫോണ്‍പേ 1.8 ലക്ഷം, ബുക്ക് മൈ ഷോ 53.5 ലക്ഷം എന്നിവയും വില്പനയ്ക്കുള്ളതായി പൊലീസ് വെളിപ്പെടുത്തി.
English Summary: the person who sold the information was finally arrested
You may also like this video