Site iconSite icon Janayugom Online

ഫോണിന്റെ ഇഎംഐ അടവ് മുടങ്ങി; യുവാവിന് ക്രൂര മര്‍ദനം, കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി

കോഴിക്കോട് താമരശ്ശേരിയിൽ ഫോണിന്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് മര്‍ദനമേറ്റത്. വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്.

കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിന്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംങ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു സംഘം. പ്രതികൾ സഞ്ചരിച്ച താർ ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയും, കുതറിമാറിയപ്പോൾ ദേഹമാസകലം മർദിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നു പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Exit mobile version