Site iconSite icon Janayugom Online

3.2 കിലോമീറ്റർ ദൂരെവരെ ഈ ഹൃദയത്തിൽ നിന്നുമുള്ള ഹൃദയമിടിപ്പ് കേൾക്കാൻ സാധിക്കും; ചിത്രം വൈറൽ

സമുദ്രങ്ങൾ അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ് . ഭൂമിയിൽ മുക്കാൽ ഭാഗത്തോളവും സമുദ്രമായതുകൊണ്ടുതന്നെ അതിൽ മനുഷ്യന് ഇതുവരെ എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളും ഏറെയാണ് . സമുദ്രാന്തർ ഭാഗത്തെ പല കാഴ്ചകളും അറിവുകളും നമുക്ക് ഇന്നും അന്യമാണ് .ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാൻ ആളുകൾക്ക് കൗതുകവും ഏറെയാണ്.

പ്രമുഖ ഇന്ത്യൻ വ്യവസായിയായ ഹർഷ ഗോയങ്ക തൻ്റെ ട്വിറ്ററിൽ പങ്കുവച്ച തിമിംഗല  ഹൃദയത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിന്റെ ഹൃദയത്തിന്റെ ചിത്രം കണ്ടു ഞെട്ടിയിരിക്കുക്കയാണ് ആളുകൾ.

കാനഡയിലെ റോയൽ ഒന്റാരിയോ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്ന ഒരു തിമിംഗല ഹൃദയത്തിന്റെ ചിത്രമാണ് ഇത് .181 കിലോ ഭാരവും 1.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുണ്ട് ഈ ഹൃദയത്തിന്. 3.2 കിലോമീറ്റർ ദൂരെവരെ ഈ ഹൃദയത്തിൽ നിന്നുമുള്ള ഹൃദയമിടിപ്പ് കേൾക്കാൻ സാധിക്കും. 2014ൽ കാനഡയിലെ റോക്കി ഹാർബർ എന്ന തീരദേശ പട്ടണത്തിൽ ഒഴുകിയെത്തിയ ഒരു നീലത്തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നാണ് ഈ ഹൃദയം എടുത്തത്. വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞ പ്രക്രിയയിലൂടെയാണ് ഹൃദയം പുറത്തെടുത്തതും ഇപ്പോൾ സംരക്ഷിച്ചുപോരുന്നതും .

ഇത്തരം അറിവുകളും കാഴ്ചകളും എന്നും ആശ്ചര്യമാണ് . ഇതിനോടകംതന്നെ നിരവധിപേർ കമന്റ് ചെയ്യുകയും ചിത്രം ഷെയർ ചെയുകയും ചെയ്തു കഴിഞ്ഞു.

Eng­lish  sum­ma­ry: the pic­ture of the heart of a whale which is shared by indi­an buis­ness man harsh goen­ka in his twit­ter han­dle is going viral…

You may also like this video

Exit mobile version