Site iconSite icon Janayugom Online

പന്നി ബൈക്കിന് കുറുകെ ചാടി; വിദ്യാര്‍ത്ഥിക്ക് പരിക്ക്

മലപ്പൂറം തിരൂര്‍ക്കാട് ഓട്ടുപാറയില്‍ പന്നി ബൈക്കിന് കുറുകെ ചാടി അപകടം. വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. രാത്രി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്നി ഇടിച്ചുകയറിയത്. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു. ബൂധനാഴ്ച രാത്രിയായിരുന്നു അപകടം. ഇതിനുമുന്നേ നാട്ടില്‍ പന്നിയെ കണ്ടത്തായി പ്രദേശവാസികള്‍ പറഞ്ഞു. പന്നിശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version