Site iconSite icon Janayugom Online

ചൈനയിൽ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു

ചൈനയിൽ സൈനിക വിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. രണ്ടു പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി വീടുകൾക്കു തീ പിടിച്ചു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ചു രക്ഷപ്പെട്ടു.

ലാവോഹേകു നഗരത്തിൽ വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്ന പൈലറ്റിന് നിസ്സാര പരിക്കേറ്റു.

വിമാനം തകർന്നു വീണതിനെത്തുടർന്ന് വീടുകൾക്കു തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷാ പ്രവർത്തനത്തിനായി എമർജൻസി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Eng­lish summary;The plane crashed in a pop­u­lat­ed area in China

You may also like this video;

YouTube video player
Exit mobile version