Site iconSite icon Janayugom Online

650 അടി ഉയരത്തില്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു; ഒമ്പത് പേര്‍ ആശുപത്രിയില്‍

സൗത്ത് കൊറിയയില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം 650 അടി ഉയരത്തില്‍ വച്ച് യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു. സിയോളില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 200 യാത്രികരുമായ പോയ ദി എയര്‍ബസ് എ321–200 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതിലാണ് ഡീഗു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേക്കരികില്‍ യാത്രികന്‍ തുറന്നത്.

വാതിലിനടുത്ത് ഇരുന്ന യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റിന്റെ ലിവറില്‍ അമര്‍ത്തുകയായിരുന്നു. വാതില്‍ തുറന്നതോടെ ചില യാത്രികര്‍ക്ക് ശ്വാസം തടസം നേരിട്ടു. ബുദ്ധമുട്ട് അനുഭവപ്പെട്ട ഒമ്പത് പേരെ വിമാനം ലാന്‍ഡ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകള്‍ ആര്‍ക്കുമില്ലെന്ന് ഏഷ്യാന എയര്‍ലൈന്‍സ് അറിയിച്ചു. വാതില്‍ തുറന്ന യാത്രികനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Eng­lish Summary:The plane’s emer­gency exit opened at 650 feet; Nine peo­ple are in hospital

You may also like this video

Exit mobile version