മസ്‌കറ്റിൽ നിന്ന് 146 യാത്രക്കാരുമായി ചെന്നൈയിലെത്തിയ വിമാനത്തിന്റെ ടയര്‍ ലാൻഡിങ്ങിനിടെ പൊട്ടി. ശനിയാഴ്ചയാണ് സംഭവം. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു. പിന്നിലെ ടയറുകളിൽ ഒന്നാണ് പൊട്ടിയത്. തുടര്‍ന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി.
ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടി; യാത്രക്കാരെ ഇറക്കിയത് വൻ ദുരന്തം ഒഴിവായി

