Site iconSite icon Janayugom Online

ഇഡിയുടെ വിശാല അധികാരം; ഹര്‍ജി ഇന്ന് പരിഗണിക്കും

കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിശാല അധികാരങ്ങൾ ശരിവച്ച സുപ്രീം കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

Eng­lish Sum­ma­ry: The plea will be heard today
You may also like this video

 

Exit mobile version