Site iconSite icon Janayugom Online

വയോധികയായ അമ്മയെ മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു

വയോധികയായ അമ്മയെ മർദ്ദിച്ചുവെന്ന പരാതിയിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരമംഗലം പാറച്ചാലിൽ ജോമോനെ(40)യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

ബുധനാഴ്ച ഉച്ചയ്ക്ക് 1.10‑നാണ് സംഭവം.ജോമോൻ അച്ഛനമ്മമാരെ ഉപദ്രവിക്കുന്നതായി ഇവർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഇവർക്ക് ജോമോനിൽ നിന്ന് സംരക്ഷണം നൽകിയിരുന്നു. അച്ചനമ്മാരുടെ അടുത്തു വരികയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നായിരുന്നു വിധി. എന്നാൽ ബുധനാഴ്ച ഇയാൾ അച്ചനമ്മാരുടെ വീട്ടിലെത്തി വഴക്കിട്ടെന്നും ഉപദ്രവിച്ചുമെന്നുമാണ് പരാതി. 

പൊലീസെത്തി ഇവിടെ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. 

Eng­lish Sum­ma­ry: The police arrest­ed the son who beat up his elder­ly mother

You may also like this video

Exit mobile version