Site iconSite icon Janayugom Online

എംഡിഎംഎയുമായി എത്തിയ യുവാവിനെ പൊലീസ് പിടികൂടി; രക്ഷപ്പെടാനായി പൊലീസ് ഉദ്യോഗസ്ഥരെ കടിച്ച് പരിക്കേല്‍പ്പിച്ചു

എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആകാശ് കൃഷ്ണയെ പിടികൂടിയത്. പൊലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പിടിയിലാകുമെന്നായതോടെ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കയ്യിലും മാരകമായി കടിച്ചു പരുക്കേൽപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റുള്ളവർക്കായി വ്യാപക പരിശോധന നടത്തി വരുകയാണെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

Exit mobile version