Site icon Janayugom Online

കാണാതായ അയ്യപ്പഭക്തര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് കാണാതായ 9 അയ്യപ്പഭക്തരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞവർഷം നവംബർ 15 നും ഈവർഷം ജനുവരി 20 നുമിടയിൽ പമ്പ, നിലക്കൽ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇത്രയും അയ്യപ്പഭക്തരെ കാണാതായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം പമ്പ പൊലീസ് ഊർജ്ജിതമായി നടത്തിവരികയാണ്. ജില്ലാ പൊലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം ഇവരെ കണ്ടെത്തുന്നതിന് റാന്നി ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ വ്യാപകമായ അന്വേഷണമാണ് നടക്കുന്നത്. ഈ കേസുകളുടെ അന്വേഷണപുരോഗതി ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തുകയും ചെയ്യുന്നു. കാണാതായവരിൽ 4 തമിഴ്നാട്ടുകാരും , ഒരുകോഴിക്കോട് സ്വദേശിയും, രണ്ട് ആന്ഡ്രക്കാരും ഓരോ കർണാടക തെലുങ്കാന സ്വദേശികളുമാണുള്ളത്.

തിരുവല്ലൂർ പേരാമ്പാക്കം കളമ്പാക്കം ഭജനായി കോവിൽ സ്ട്രീറ്റിൽ ഇട്ടിപ്പന്റെ മകൻ രാജ(39), തിരുവണ്ണാമലൈ തണ്ടാരൻപെട്ടി റെഡ്ഢിപ്പാളയം സ്ട്രീറ്റിൽ കണ്ടന്റെ മകൻ എഴിമലൈ (57), ചെന്നൈ ജി ആർ പി ചിറ്റാളപക്കം 09 ആർ ആർ നഗർ അരംഗനാഥന്റെ മകൻ കരുണാനിധി (58), വില്ലുപുരം വാനൂർ ബൊമ്മയ്യപാളയം പെരിയ പാളയത്തമ്മൻ കോവിൽ സ്ട്രീറ്റ്,1/268 ആവണി മകൻ അയ്യപ്പൻ (24) എന്നിവരാണ് തമിഴ്നാട് സ്വദേശികൾ.കോഴിക്കോട് ബാലുശ്ശേരി ശിവപുരം അയ്യാട് ഉളിൻകുന്നുമ്മൽ മുത്തോരൻ (74). വിശാഖപട്ടണം രാമാലയം ഐസ് ഫാക്ടറിക്ക് സമീപം 54/9/27 ഇസുകത്തോട്ട മധു നായിഡു മകൻ കോരിബില്ലി ബാബ്ജി (75), ശ്രീകാകുളം ഡിസ്ട്രിക്ട് കൊങ്ങാരം 2- 108 ചിന്ന രാമപ്പഡുവിന്റെ മകൻ ഗുണ്ട ഈശ്വരുഡു (75) എന്നിവരാണ് ആന്ധ്രാപ്രദേശുകാതെലുങ്കാനാ താരാകാരം തിയേറ്ററിന് എതിർവശം കച്ചദുവ നരസിംഹറാവു മകൻ വിനയ്(27).കർണാടക ദർവാർഡ് കനവി ഹോന്നപ്പൂർ ഫക്കീറപ്പയുടെ മകൻ ഹനുമൻ താപ്പ ഉനക്കൽ (65).ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലോ, റാന്നി ഡി വൈ എസ് പിയുടെ ഓഫീസിലോ, പമ്പ പൊലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്. 04682222636, 9497908512.

Eng­lish Sum­ma­ry: The police inten­si­fied the search for the miss­ing Ayyap­pa devotees

You may also like this video

Exit mobile version