Site iconSite icon Janayugom Online

ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീട്ടമ്മയ്ക്ക് വീണ്ടെടുത്ത് നൽകി പോലീസ്

ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീട്ടമ്മയ്ക്ക് വീണ്ടെടുത്ത് നൽകി കായംകുളം പോലീസ്. 25000 രൂപയോളം വില വരുന്ന മൊബൈൽ ഫോൺ കണ്ടു പിടിച്ച് കായംകുളം പോലീസ് തിരികെ നൽകി. ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ നടുവിലേ മുറിയിൽ കൊല്ലന്റെ തെക്കതിൽ വീട്ടിൽ അനുരൂപ് ഭാര്യ ബേബി ശാലിനിയുടെ ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് കായംകുളം പോലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. 

നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആരോ കടയിൽ വിൽക്കുകയും അത് കടയിൽ നിന്നും വാങ്ങി ഉപയോഗിച്ച് വന്ന പത്തിയൂർ സ്വദേശിനിയിൽ നിന്നുമാണ് പോലീസ് ഇത് വീണ്ടെടുത്തത്. കായംകുളം സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, പോലീസ് ഉദ്യോഗസ്ഥനായ ജയകുമാർ എന്നിവർ ചേർന്ന് കഴിഞ്ഞ 3 മാസക്കാലമായി നഷ്ടപ്പെട്ട ഇരുപതോളം മൊബൈൽ ഫോണുകളാണ് കണ്ടെടുത്ത് അവകാശികൾക്ക് തിരിച്ചേൽപ്പിച്ചത്. 

Exit mobile version