Site iconSite icon Janayugom Online

പൊലീസ് എടുത്ത് മാറ്റിയ ടെലഫോൺ പോസ്റ്റ് ട്രാക്കിൽ വീണ്ടും ഇട്ടു; കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിക്ക് ആസൂത്രിത നീക്കമെന്ന് സൂചന

പൊലീസ് എടുത്ത് മാറ്റിയ ടെലഫോൺ പോസ്റ്റ് ട്രാക്കിൽ വീണ്ടും കൊല്ലം കുണ്ടറയിൽ ട്രെയിൻ അട്ടിമറിക്ക് ആസൂത്രിത നീക്കമെന്ന് സൂചന. കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റിട്ടാണ് അട്ടമറിക്ക് ശ്രമം നടക്കുന്നത്. പുനലൂര്‍ റെയില്‍വേ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പാലരുവി എക്സ്പ്രസടക്കം കടന്നുപോകുന്ന സമയത്താണ് പോസ്റ്റ് കണ്ടെത്തുന്നത്. ട്രെയിന്‍ എത്തുന്നതിന് മുമ്പേ പോസ്റ്റ് മാറ്റാന്‍ സാധിച്ചതാണ് അപകടം ഒഴിവായത്. 

ആവര്‍ത്തിച്ച് ട്രാക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് അട്ടിമറി എന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്ത് നിന്നും ഒരു സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടിരുന്നു. സമീപവാസിയായ ഒരാളിന്റെ ശ്രദ്ധയിലാണ് ഇതുപെട്ടത്. ഇയാള്‍ അധികൃതരെ വിവരം അറിയിച്ചു. പിന്നാലെ ഏഴുകോണ്‍ പൊലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസ് എത്തി ഇവിടെ വീണ്ടും പരിശോധന നടത്തിയപ്പോഴും ട്രാക്കില്‍ പോസ്റ്റ് കണ്ടെത്തി. പൊലീസ് എടുത്തു മാറ്റിയ പോസ്റ്റ് വീണ്ടും ട്രാക്കില്‍ കൊണ്ടിടുകയായിരുന്നു. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയിൽപെട്ടിരുന്നില്ലെങ്കിൽ മിനിറ്റുകൾക്കകം കടന്നു പോകുന്ന തിരുനെൽവേലി പാലരുവി എക്സ്പ്രസ് പോസ്റ്റിലിടിച്ചു വൻ ദുരന്തം ഉണ്ടാകുമായിരുന്നു.

Exit mobile version