Site iconSite icon Janayugom Online

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

RahulRahul

പന്തീരാങ്കാവില്‍ യുവതിയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി രാഹുലിനെ രാജ്യംവിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെതിരെയാണ് നടപടി. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഇയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു.

കേസിൽ വധശ്രമകുറ്റം ചുമത്താനുള്ള നീക്കം അടക്കം ഇയാൾ പ്രതിക്ക് ചോർത്തി നൽകി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്താണ് ശരത്. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണില്‍ പെടാതെ ചെക്ക് പോസ്റ്റ് കടന്ന് ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ നിര്‍ദ്ദേശിച്ചത് ഇയാളാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ശരത് ലാലിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ നിർദേശം നൽകി. രാഹുലും രാജേഷും തമ്മിൽ പണമിടപാട് നടന്നതായും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: The police­man who helped Rahul leave the coun­try has been suspended

You may also like this video

Exit mobile version