Site iconSite icon Janayugom Online

വിവാഹത്തിന് വരനായി അണിഞ്ഞൊരുങ്ങാന്‍ പോയ പൊലീസുകാരന് ട്രാന്‍സ്‌പ്ലാന്റേഷനിലൂടെ ദാരുണാന്ത്യം

വിവാഹത്തിന് മുന്‍പ് കൊഴിഞ്ഞ് പോയിടത്ത് മുടി മാറ്റിവെയ്ക്കാന്‍ ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
ഭോപ്പാലിലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ഉദ്യോഗസ്ഥന്‍ മനോരഞ്ജന്‍ പാസ്വാന്‍ (28) ആണ് മരിച്ചത്. മെയ് 11നാണ് മനോരജ്ഞന്റെ വിവാഹം ഉറപ്പിച്ചത്. അതിന് മുന്‍പായി തലയുടെ മുന്‍ഭാഗത്ത് മുടി നഷ്ടപെട്ടിടത്ത് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 9നാണ് മുടി മാറ്റിവച്ചത്. പിന്നീട് ഷെയ്ഖ്പുരയിലേക്ക് മടങ്ങി. 

കടുത്ത തലവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രിയോടെ തന്നെ ഇയാളെ ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ് ആന്‍ഡ് സ്കിന്‍ കെയര്‍ സെന്ററില്‍ എത്തിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന മനോരജ്ഞനെ കണ്ടതോടെ റൂബന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. 

പട്‌നയിലെ ബോറിംഗ് റോഡിലുള്ള ഹെയര്‍ ട്രാന്‍സ്‌പ്ലാന്റ് ആന്‍ഡ് സ്കിന്‍ കെയര്‍ സെന്ററിലായിരുന്നു മനോരഞ്ജന്‍ ചികിത്സ നടത്തിയത്. മുടി മാറ്റാവയ്ക്കാന്‍ ഡൗണ്‍ പേയ്‌മെന്റായി മനോരഞ്ജന്‍ 11,767 രൂപ നല്‍കി ഒപ്പം പ്രതിമാസം 4000 രൂപ ഇഎംഐയായും നല്‍കണമായിരുന്നു. സ്കിന്‍ കെയര്‍ സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനോരഞ്ജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ എസ്കെ പുരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Summary:The police­man who went hair trans­plan­ta­tion died
You may also like this video

Exit mobile version