സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 5595 രൂപയിലെത്തി. പവന് 560 രൂപ കുറഞ്ഞ് വില 44760 രൂപയിലുമെത്തി. ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലായിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു ഇന്നലെ. ഏപ്രിൽ 5നാണ് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ വില.
English Summary;The price of gold increased again
You may also like this video