രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്സ് 10. 7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിംഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തിര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10. 7 ശതമാനം ഉയരും. ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധനവ് പ്രാബല്യത്തില്‍ വരിക.
പനി, ഇൻഫെക്ഷൻ, ഹൃദയ സംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം, ത്വക് രോഗങ്ങൾ, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. ഇവയ്ക്ക് നൽകുന്ന മരുന്നുകളായ പാരസെറ്റമോള്‍, ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ, ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോൾ എന്നിവയ്ക്ക് വില കൂടും.
അവശ്യ മരുന്നുകളായതിനാൽ ഇവയുടെ വില വർധിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്ത് ഇവയ്ക്ക് ആവശ്യം കൂടിയ സാഹചര്യത്തിലാണ് വില വർധനവിന് കേന്ദ്രം അനുമതി നൽകിയത്.
english summary;The prices of 800 essential medicines, including paracetamol, will increases
you may also like this video;