Site iconSite icon Janayugom Online

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു

ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു. ക്രൊയേഷ്യ, നെതർലാൻഡ്സ്, നോർവേ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനമാണ് മാറ്റിയത്. മെയ് 13 മുതല്‍ 17 വരെയാണ് പര്യടനങ്ങള്‍ നിശ്ചയിച്ചിരുന്നത്.

ഇതിനിടെ, കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേർന്നു. പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുടെ വീട്ടിൽ നടന്ന ഈ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ തലസ്ഥാനത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോർത്ത് ബ്ലോക്കിന്റെയും സൗത്ത് ബ്ലോക്കിന്റെയും സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കുകയും അവരെ തിരികെ വിളിക്കുകയും ചെയ്തു.

Exit mobile version