Site iconSite icon Janayugom Online

അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകം അച്ചടി തുടങ്ങി

അടുത്ത അധ്യയനവർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി സംബന്ധിച്ച ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല മേൽനോട്ടസമിതിയുടെ തീരുമാനപ്രകാരം തുടങ്ങി. അടുത്ത അധ്യയനവർഷത്തേക്കുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കേരള ബുക്ക് പബ്ലിഷിങ്‌ സൊസൈറ്റിയിൽ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

കോവിഡ് കാലത്ത് സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ചു വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. 2021–22 അധ്യയനവർഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ കുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിച്ചു.അതേസമയം മൂന്നു വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്. ഒന്നാം വാല്യം 288 ടൈറ്റിലുകളിലും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളിലുമാണ് ഉള്ളത്. സ്‌കൂൾ ക്ലാസുകൾ ആരംഭിക്കുന്നതിനാവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ ജൂൺ ആദ്യവാരം തന്നെ വിതരണം പൂർത്തിയാക്കി. 2.62 കോടി പാഠപുസ്തകങ്ങളാണത്. 

ENGLISH SUMMARY:The print­ing of the text­book for the next aca­d­e­m­ic year has started
You may also like this video

Exit mobile version