ശ്രീനാരായണ കോളേജിലെ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ച ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനാ ഭായി, മെമ്പർ പ്രീത, മാരാരിക്കുളം കൃഷി ഓഫീസർമാരായ ജാനിഷ് റോസ്, സുരേഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മാരായ പ്രിയ പ്രിയദർശനൻ, ഡോ. അനിതാ ചന്ദ്രൻ. എൻ.എസ് വോളന്റിയർ സെക്രട്ടറി മാരായ നീരജ് ‚അമൽ സലീന്ദ്രൻ വോളന്റിയേഴ്,വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബന്ദിപൂ വിറ്റു കിട്ടുന്ന തുക വയനാട്ടില പുനരധിവാസത്തിനായി നാഷണൽ സർവീസ് സ്കീം നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമാണത്തിന് വേണ്ടി സംഭാവന ചെയ്യും.
ബന്ദിപൂ വിറ്റു കിട്ടുന്ന പണം വയനാടിന് സംഭാവന നൽകും

