Site iconSite icon Janayugom Online

കല്ലറ പൊളിക്കാനുള്ള നടപടി സ്റ്റേ ചെയ്യണം; നെയ്യാറ്റിൻകര ഗോപന്റെ ‘സമാധി’ വിവാദത്തിൽ കുടുംബം ഹൈക്കോടതിയിലേക്ക്

നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ സമാധിമണ്ഡപം പൊളിച്ചു പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്. അച്ഛൻ സമാധിയാകുന്ന കാര്യം മുൻകൂട്ടി നാട്ടുകാരോടും അമ്മയോടും പറഞ്ഞിരുന്നതായി മകൻ സനന്തൻ പറഞ്ഞു. ക്ഷേത്രം തകര്‍ക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കമാണ് വിവാദങ്ങൾക്ക് പിന്നിൽ.സമാധി ഇരുന്ന ഭൗതികശരീരം എടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി തിരിച്ചുവയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അങ്ങനെ ചെയ്‌താൽ പവിത്രത നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഭാര്യ സുലോചന, മക്കളായ രാജസേനന്‍, സനന്തന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നത്. സമാധിയുമായി ബന്ധപ്പെട്ട പൂജകളും ചടങ്ങുകളും മറ്റും നടക്കുകയാണെന്നും ഈ സഹാചര്യത്തില്‍ കല്ലറ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്. സബ് കളക്ടറിന്റെ നടപടി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെടുമെന്ന് അഭിഭാഷകനായ രഞ്ജിത് ചന്ദ്രന്‍ പറഞ്ഞു. 

Exit mobile version