Site iconSite icon Janayugom Online

രാജാക്കാടിനെ മഞ്ഞക്കടലാക്കി ഘോഷയാത്ര

രാജാക്കാട് 1209-ാം നമ്പർ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽചതയദിനാഘോഷം നടത്തി. ശാഖയുടെ കീഴിലുള്ള 11 കുടുംബയോഗം യൂണിറ്റുകളിൽ നിന്നും നിശ്ചല ദൃശ്യങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പീതാംബരധാരികളായ ആബാലവൃത്തം ശ്രീനാരായണീയർ ചേർന്ന് നടത്തിയ ചതയദിന ഘോഷയാത്ര അർച്ചന പടിയിൽ എത്തിയശേഷം അവിടെ നിന്നും ആരംഭിച്ച
സംയുക്ത ഘോഷയാത്ര ടൗൺ ചുറ്റി ക്ഷേത്രത്തിലെത്തി സമാപിച്ചതിനെ തുടർന്ന് നടന്ന ചതയദിന സമ്മേളനം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 

യൂണിയൻ സെക്രട്ടറി കെ എസ് ലതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ ഡി രമേശ് ചതയ ദിന സന്ദേശം നൽകി ശാഖാ പ്രസിഡന്റ് സാബു ബി വാവലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി എസ് ബിജു വെട്ടുകല്ലംമാക്കൽ സ്വാഗതവും, സെക്രട്ടറി കെ പി സജീവ് കണ്ണശ്ശേരിൽ നന്ദിയും അർപ്പിച്ചു. ഭാരവാഹികളായ ഐബി പ്രഭാകരൻ, സുബി ഭാസ്കർ, ടി എസ് സുർജിത്, വിജയൻ വെള്ളച്ചാലിൽ, ഷൈൻ പുളിക്കൽ, മോഹനൻ തൊട്ടുമുറി, മോഹനൻ സാക്ഷാംകുന്നേൽ, ടി ജി ഷിബു, ദിപിൻരാജ്, റെജി പുത്തൻപുര, വനിത സംഘം ഭാരവാഹികളായ ദീപ ഷിബു, ഷീബ അശോകൻ ശുഭ ബൈജു, യൂത്ത് വിംഗ് ഭാരവാഹികളായ ശ്രീരാജ് മധുരമറ്റത്തിൽ, സനീഷ് നിരപ്പേൽ, അനൂപ് മൂലംകുഴി, ബാലജനയോഗം ഭാരവാഹികളായ ആദിദേവ് ശ്യാം, ശിവപ്രിയ ബൈജു എന്നിവർ സംസാരിച്ചു. 

മികച്ച ഘോഷയാത്രക്ക് അടിവാരം ചെമ്പഴന്തി, കനകക്കുന്ന് ഗുരുകുലം കുടുംബയൂണിറ്റുകൾ ഒന്നാം സ്ഥാനവും, ടൗൺ ഡോ. പൽപ്പു കുടുംബയൂണിറ്റ് രണ്ടാം സ്ഥാനവും, പരപ്പനങ്ങാടി സി കേശവൻ കുടുംബയൂണിറ്റ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും പതിനയ്യായിരം, പതിനായിരം, അയ്യായിരം എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും നൽകി. മികച്ച കുടുംബ യൂണിറ്റുകൾക്കും ഉന്നത വിജയം നേടിയ കുട്ടികൾക്കും ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനനിച്ചു.

Exit mobile version