Site iconSite icon Janayugom Online

മണി ഹീസ്റ്റിലെ പ്രഫസറും അമാൻഡയും ഫ്രെഡ്ഡിയുമായി എത്തും; 170 കോടിയുടെ തട്ടിപ്പ്, പിന്നാലെ പൊലീസ് കുടുക്കി

നെറ്റ്ഫ്ളിക്സ് സീരീസായ മണി ഹീസ്റ്റിലെ കഥാപാത്രങ്ങളുടെ പേരുകള്‍ കടമെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. മണി ഹീസ്റ്റിൽ നിന്ന് പ്രചോദനം ഉ​ൾക്കൊണ്ട സംഘം തട്ടിപ്പ് നടത്തി 170 കോടിയിലധികം രൂപയാണ് കൈക്കലാക്കിയത്. ബുധനാഴ്ച ഡൽഹി പൊലീസാണ് മണി ഹീസ്റ്റിൽ നിന്ന് പ്രചോദനം ഉ​ൾക്കൊണ്ട സംഘത്തെ പിടികൂടിയത്. ഡൽഹി സ്വദേശികളായ അർപിത്, പ്രഭാത്, അബ്ബാസ് എന്നിവരാണ് മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായ
പ്രൊഫസറും അമാൻഡയും ഫ്രെഡ്ഡിയുടെയും പേരുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിരുന്നത്. ഓഹരിവിപണിയിൽ വൻലാഭങ്ങൾ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് 150 കോടിയാണ് സംഘം തട്ടിയെടുത്തത്. അഭിഭാഷകൻ കൂടിയായ അർപിത് ‘പ്രൊഫസർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ പ്രഭാത് ബാച്പേയി അമാൻഡയായും അബ്ബാസ് ഫ്രെഡ്ഡി എന്ന പേരിലുമാണ് സംഘത്തില്‍ അറിയപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Exit mobile version