Site iconSite icon Janayugom Online

മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെയും കുട്ടനാട് താലുക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് ജില്ലാ കളക്റ്റർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം, മഴ മൂലം വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും DElEd പരീക്ഷക്കു മാറ്റമുണ്ടായിരിക്കുന്നതല്ല എന്ന വിവരം അറിയിച്ചിട്ടുണ്ട്.

Exit mobile version