Site iconSite icon Janayugom Online

12 വരെ മഴ തുടരും

സംസ്ഥാനത്ത് ഇന്നലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ഇന്നലെ പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 12 വരെ മഴ തുടരുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന ചക്രവാതച്ചുഴിയും തെക്കേ ഇന്ത്യയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനമാണ് കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Eng­lish sum­ma­ry; The rain will con­tin­ue till 12

You may also like this video;

Exit mobile version