ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. രണ്ട് മാസത്തേയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2354.4 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വേനലിന്റെ തുടക്കത്തില്‍ തന്നെ ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഡാമിലുണ്ടായിരുന്നത് ആകെ സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം മാത്രമായിരുന്നു. ഇപ്പോള്‍ 49.50 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പില്‍ 22 അടിയോളമാണ് വെള്ളം താഴ്ന്നത്.
അതേസമയം 670 ലിറ്റോളം വെള്ളമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മൂലമറ്റം പവര്‍ ഹൗസിന് വേണ്ടത്. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്ന അവസ്ഥയാവും. നിലവില്‍ അഞ്ച് ദശലക്ഷം യൂണിറ്റോളം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
English Summary;The rainfall decreased; The water level is falling in Idukki
You may also like this video