റാഗിങ് എന്ന മാനസിക വൈകല്യത്തിലൂടെ കോളജുകളിലേക്ക് ഒരോ വര്‍ഷവും വരുന്ന പുതുമുഖങ്ങളെ ഭയപ്പെടുത്തുമ്പോള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് റാഗിങ്ങിനിരയായവര്‍ അടുത്ത വര്‍ഷമെത്തുന്ന നവാഗതരെ റാഗിങ്ങിനിരയാക്കാതെയിരിക്കുന്നുണ്ടോ ?… ഇല്ല അതൊരു മുറിയാത്ത ചങ്ങലയായി ഓരോ തലമുറയും കൈമാറി പോകുന്നു. തങ്ങളനുഭവിച്ച വേദനയും സങ്കടങ്ങളും മറ്റുള്ളവരിലേക്ക് അവസരത്തിനൊത്ത് അടിച്ചേല്‍പ്പിക്കുന്ന വികലമായ, വികൃതമായ ചിന്താഗതിയുടെ മറ്റൊരു അദ്ധ്യായമാണ് പീഡനത്തിനിരകളാക്കപ്പെട്ടവര്‍ പീഠകരായി മാറുന്നതിലൂടെ സംഭവിക്കുന്നത്. വേദനിപ്പിക്കുന്ന കുട്ടിക്കാലവും നേരിട്ട ചൂഷണങ്ങളും മാനസികമായി വികൃതമാക്കപ്പെട്ട ചിന്താഗതികള്‍ സമ്മാനിക്കുമ്പോള്‍ സമൂഹത്തില്‍ കുറ്റവാളി
കൊങ്കണ സെന്‍ ശര്‍മ്മ അവതരിപ്പിക്കുന്ന ക്രിമിനല്‍ മനശാസ്ത്ര പ്രൊഫസറായ നൈന മാലിക് എന്ന കഥാപാത്രത്തിലൂടെ നീങ്ങുന്ന കഥയില്‍ അതേ കോളജിലെ മറ്റൊരു പ്രൊഫസറായ അഫ്താബ് മാലിക്കുമായുള്ള ഊഷ്മളമായ ദാമ്പത്യജീവിതവും അതിലെ സ്വാതന്ത്ര്യവുമെല്ലാം കാണികള്‍ക്ക് സുന്ദരമായൊരു ആരംഭമാണ് സമ്മാനിക്കുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന അപമാനവും അവമതിപ്പുമെല്ലാം വരച്ചുവെച്ച ദ റേപ്പിസ്റ്റില്‍ പുരുഷാധിപത്യ ലോകത്തിലെ സ്ത്രീ ചൂഷണങ്ങളുടെ തനിപ്പകര്‍പ്പുകളാണ് അവതരിപ്പിച്ചത്.
രാത്രി പൊതു നിരത്തിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന നൈന
കാമം തേടുന്ന പുരുഷനെയും സ്ത്രീയെ അതിനുള്ള ഉപാധിയായ് മാത്രം വരച്ചു കാട്ടുന്ന സമൂഹത്തെയും തുറന്നു കാട്ടുന്ന റേപ്പിസ്റ്റില്‍ ഓരോ ഘട്ടവും ഭര്‍ത്താവില്‍ നിന്നും പൊലീസില്‍ നിന്നും വക്കീലില്‍ നിന്നും എന്തിന് പഠിപ്പിക്കുന്ന കുട്ടികളുടെ നോട്ടത്തില്‍ നിന്നുപോലും അപമാനവും അപകര്‍ഷതാ ബോധവും നേരിടേണ്ടി വരുന്ന അതിജീവിതയായ നൈന മാലിക്കിനെ നമുക്ക് കാണാം. പഠനത്തിന്റെ ഭാഗമായ് തന്നെ പീഡനത്തിനിരയാക്കിയ പ്രതിയെ സന്ദര്‍ശിക്കുന്നതും, പീഡനത്തിലൂടെയാണ് ഗര്‍
അര്‍ജുന്‍ റാംപാല്‍, അനിന്ദിത ബോസ്, സുകേഷ് അറോറ, ദീപന്‍ഷാ ദിങ്‌റ, സന്തനു ബോസ്, വിജയ് കുമാര്‍ ദോഗ്ര എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.