Site icon Janayugom Online

റഫറിയെ മുഖത്തിടിച്ചു നിലത്തുവീഴ്ത്തി

ടര്‍ക്കിഷ് സൂപ്പര്‍ ലീഗിനിടെ റഫറിയുടെ മുഖത്തിടിച്ച് ക്ലബ്ബ് പ്രസിഡന്റ്. സംഭവത്തിന് പിന്നാലെ ലീഗ് ഒന്നടങ്കം നിര്‍ത്തിവയ്ക്കാന്‍ ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉത്തരവിട്ടു. എംകെഇ അങ്കാറഗുചു ക്ലബ്ബ് പ്രസിഡന്റ് ഫാറൂഖ് കോക്കയാണ് റഫറി ഹലീൽ ഉമുത് മെലറിനെ മൈതാനത്ത് ഇടിച്ചുവീഴ്ത്തിയത്. സൈകുർ റിസസ്പോർ ക്ലബ്ബിനെതിരായ അങ്കാറഗുചുവിന്റെ മത്സരം 1–1 സമനിലയായതോടെയാണ് ക്ലബ്ബ് പ്രസിഡന്റ് റഫറിയെ ആക്രമിച്ചത്. 

കളിക്ക് ശേഷം താരങ്ങളോട് സംസാരിച്ച്‌ നില്‍ക്കുന്നതിനിടെയാണ് ഓടിയെത്തിയ ക്ലബ്ബ് പ്രസിഡ‍ന്റ് റഫറിയെ മര്‍ദിച്ചത്. ഇടിയുടെ ആഘാതത്തില്‍ റഫറി നിലത്ത് വീഴുന്നതും കളിക്കാര്‍ ചേര്‍ന്ന് പ്രസിഡന്റിനെ തടഞ്ഞു മാറ്റുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഗ്യാലറിയില്‍ ഓടിയെത്തിയ ആരാധകരും റഫറിയെ ആക്രമിച്ചു. 97-ാം മിനിറ്റില്‍ അങ്കാറഗുചുവിനെതിരെ ഗോള്‍ മടങ്ങി റിസെസ്‌പോര്‍ സമനില പിടിച്ചിരുന്നു. ഇഞ്ചുറി ടൈമില്‍ അധികം സമയം അനുവദിച്ചതാണ് ക്ലബ്ബ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. റഫറി മെലോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് തുർക്കിയിലെ ലീഗ് മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. താൻ റഫറിയെ തല്ലുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അങ്കാറഗുചു ക്ലബ്ബ് പ്രസിഡന്റ് ഫാറൂഖ് കോക്ക പിന്നീട് പറഞ്ഞു. 

Eng­lish Summary;The ref­er­ee was punched in the face and knocked to the ground
You may also like this video

Exit mobile version