Site iconSite icon Janayugom Online

ദിലീപിന്റെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറല്‍ ഇന്ന് തന്നെ ആലുവ കോടതിക്ക് കൈമാറണം : ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും നടന്‍ ദിലീപിന്റെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറല്‍ ഇന്ന് തന്നെ ആലുവ കോടതിക്ക് കൈമാറണെന്ന് ഹൈക്കോടതി. നടന്‍ ദിലീപിന്റെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി. ഫോണുകള്‍ ഡിജിപിക്ക് നല്‍കുകയാണെന്ന കോടതിയുടെ പ്രസ്താവനയെ എതിര്‍ത്ത ദിലീപ് അത് ചെയ്യരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് ആലുവ കോടതി മജിസ്‌ട്രേറ്റിന് തീരുമാനിക്കാം.ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണ്‍ കോടതിക്ക് ദിലീപ് നല്‍കും.ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ കോടതിയിലെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.മറ്റന്നാള്‍ ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry : The High Court has direct­ed the Reg­is­trar Gen­er­al to hand over six phones of Tan Dileep to the Alu­va court today

you may also like this video : 

Exit mobile version