Site iconSite icon Janayugom Online

ടെെറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ ‘ടൈറ്റന്‍’ ജലപേടകത്തിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ യന്ത്ര ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ സമീപത്ത് നിന്നാണ് യന്ത്ര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇത് കാണാതായ ടൈറ്റനിന്റേതാണോ എന്നത് ഉറപ്പിച്ചിട്ടില്ല.

വിദഗ്ദ്ധര്‍ യന്ത്രഭാഗങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തുകയാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. തിരച്ചില്‍ നടത്തുന്ന കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത്. ടൈറ്റനിലുള്ളവരുടെ ജീവന്‍ സംബന്ധിച്ച് ആശങ്കള്‍ തുടരുന്നതിനിടെയാണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

കാനഡയുടെ ന്യൂഫൗണ്ട്‌ ലാൻഡ് തീരത്തിന് 700 കിലോമീറ്റർ തെക്ക് സമുദ്രത്തിൽ 20,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് യു.എസിന്റെയും കാഡയുടെയും തീരരക്ഷാസേനകളുടെ കപ്പലുകളും വിമാനങ്ങളും ‘ടൈറ്റനാ’യി അരിച്ചുപെറുക്കുന്നത്. ഇന്ത്യൻസമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ടൈറ്റൻ കടലിനടിയിലേക്ക് ഊളിയിട്ടത് ഇവിടെയാണ്.

eng­lish summary;The remains of the titan probe have been found

you may also like this video;

Exit mobile version