Site icon Janayugom Online

ആറ് മാസത്തിനിടെ രാജിവെക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രി, ഗുജറാത്തില്‍ പകരക്കാനാര്?

രാജ്യം ഭരിക്കുന്ന ബിജെപിക്ക് അടിപതറുന്നു. മോദിയുടേയും, അമിതാഷായുടേയും അടിച്ചമര്‍ത്തലില്‍ പാര്‍ട്ടിയില്‍ പഴയതു പോലെ ഫലിക്കുന്നില്ല. അതില്‍ പ്രധാനമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് രാജിവെച്ച് സ്ഥാനമൊഴിയുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് രൂപാണി.ദേശീയ നേതൃത്വത്തിന്റെ അതൃപ്തിയെ തുടര്‍ന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിജയ് രൂപാണി സ്ഥാനമൊഴിഞ്ഞത്. ജൂലായിലാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യെദ്യൂരപ്പ സ്ഥാനമൊഴിഞ്ഞത്.ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിങ് രാജിവെച്ചതിന് പിന്നാലെ സ്ഥാനമേറ്റ തിരാത് സിങ് നാല് മാസം പിന്നിട്ടപ്പോള്‍ രാജിവെച്ചിരുന്നു. പുഷ്‌കര്‍ സിങ് ആണ് ഇപ്പോള്‍ ഇവിടെ മുഖ്യമന്ത്രി.

ഗുജറാത്തിനൊപ്പം അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതേസമയം ഗുജറാത്തില്‍ വിജയ് രൂപാണിയുടെ പകരക്കാരനെ ഇന്ന് രാത്രിയോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഗഗന്‍ ഖോട പട്ടേല്‍ എന്നിവരാണ് അടുത്ത മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാക്കള്‍. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ സ്വന്തം സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കുകയെന്നതാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 182ല്‍ 77 സീറ്റ് നേടി മികച്ച മുന്നേറ്റമുണ്ടാക്കിയിരുന്നു. മികച്ച വിജയമുണ്ടാക്കാന്‍ രൂപാണിക്ക് പകരക്കരനെത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും രാജിക്ക് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലായില്‍ മാത്രം കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ മന്‍സൂഖ് മാണ്ഡവ്യയാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യത കൂടുതല്‍. കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ അദ്ദേഹം വിജയ് രൂപാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലും മന്‍സൂഖ് മാണ്ഡവ്യയും ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പട്ടേലിനും സാധ്യതുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രിയോടെ ഗുജറാത്തിലെത്തുമെന്നാണ് വിവരം. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരോട് ഗാന്ധിനഗറിലേക്ക് എത്താനും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്.
eng­lish summary;The res­ig­na­tion from the BJP is on the rise
you may also like this video;

Exit mobile version