Site iconSite icon Janayugom Online

യുഎൻ ആഗോള പഠന പട്ടികയിൽ ഇടം നേടി ഉത്തരവാദിത്ത ടൂറിസം മിഷൻ

tourismtourism

കേരള ടൂറിസത്തിന്റെ അഭിമാന പദ്ധതിയായ ഉത്തരവാദിത്ത ടൂറിസം മിഷൻ (ആർ ടി മിഷൻ) ഐക്യരാഷ്ട്ര സഭ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഗോള പഠന വിഷയ പട്ടികയിൽ ഇടം നേടി. ആകെ എട്ടു രാജ്യങ്ങളിൽ നിന്നുള്ള പദ്ധതികളാണ് ഈ ആഗോള പട്ടികയിൽ ഇടം പിടിച്ചത്. 

ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയിൽ നിന്നുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള പ്രത്യേക ഡാഷ് ബോർഡിലാണ് ഉത്തരവാദിത്ത ടൂറിസം മിഷനും ഇടം നേടിയത് . ഹരിത ടൂറിസം എന്ന മുൻഗണന വിഷയത്തിൽ ഇന്ത്യയിൽ നിന്ന് ഉത്തരവാദിത്ത ടൂറിസവും, തബോഡ അന്ധേരി കടുവാ പദ്ധതിയും ഇടം പിടിച്ചു. മെക്സിക്കോ, ജർമ്മനി, മൗറീഷ്യസ്, ടർക്കി, ഇറ്റലി, ബ്രസീൽ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ് മറ്റ് പദ്ധതികൾ. 

പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ വിജയിച്ചുവെന്ന് പഠനത്തിൽ വിലയിരുത്തുന്നു. ഉത്തരവാദിത്ത ടൂറിസം മേഖലകൾ വികസിപ്പിച്ചെടുക്കുകയും അവിടെയെല്ലാം പ്രാദേശിക ഉല്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഇതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ കഴിയുകയും അതു വഴി ഈ ലക്ഷ്യങ്ങൾ നടപ്പാക്കാൻ സാധിക്കുകയും ചെയ്തുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതൽ വിവരങ്ങൾക്കായി കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് ലിങ്കും ഡാഷ് ബോർഡിൽ നൽകിയിട്ടുണ്ട്. 

അന്താരാഷ്ട്രതലത്തിൽ തന്നെ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ മാതൃകയായി മാറിക്കഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള ടൂറിസം സമൂഹം കേരളത്തിന്റെ മുന്നേറ്റങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ ഈ പദ്ധതിയോട് കാണിക്കുന്ന താത്പര്യം ഏറെ പ്രചോദനം പകരുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: The Respon­si­ble Tourism Mis­sion has made it to the UN Glob­al Study List

You may also like this video

Exit mobile version