Site iconSite icon Janayugom Online

റൊട്ടിയുടെ എണ്ണം കുറഞ്ഞുപോയെന്നാരോപിച്ച് റസ്റ്റൊറന്റ് ഉടമയെ തല്ലിക്കൊന്നു

beatenbeaten

പിറന്നാൾ ദിനത്തിൽ ഓർഡർ ചെയ്ത റൊട്ടിയുടെ എണ്ണം കുറഞ്ഞുപോയതിനെ തുടർന്നുണ്ടായ തർക്കത്തിൽ റസ്റ്റോറന്റ് ഉടമ യുവാവിനെ തല്ലിക്കൊന്നു. 30കാരനായ സണ്ണി എന്നയാളാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലിയിലെ കാന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

രണ്ട് സമുദായങ്ങളെ വിഷയം ബാധിക്കുന്നതിനാൽ മുൻകരുതൽ നടപടിയായി പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിറന്നാൾ ആഘോഷത്തിനായി ഞായറാഴ്ച ചനെഹട്ടയിലെ റസ്റ്റോറന്റിൽ സണ്ണി 150 റൊട്ടികൾ ഓർഡർ ചെയ്യുകയും പണമടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഉടമ 40 റൊട്ടികൾ മാത്രം അയച്ചപ്പോൾ സണ്ണി തന്റെ ബന്ധുവിനൊപ്പം റസ്‌റ്റോറന്റിലെത്തി ഉടമയോട് വിഷയം ഉന്നയിച്ചു. തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയുമായി.

ഹോട്ടലിന്റെ ഉടമ സീഷാൻ ജീവനക്കാരുമായി ചേർന്ന് രണ്ടുപേരെയും വടികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായി സണ്ണിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ സണ്ണി മരണത്തിന് കീഴടങ്ങി. ബന്ധുവായ ബബ്ലു ചികിത്സയിലാണ്. സീഷാനെ തിരയുന്നതിനിടെ ഇയാളുടെ രണ്ട് ബന്ധുക്കളെയും ഒരു തൊഴിലാളിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: The restau­rant own­er was beat­en to death for alleged­ly in UP

You may like this video also

Exit mobile version