Site iconSite icon Janayugom Online

ചിന്നക്കനാല്‍ പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്

revenuerevenue

അനധികൃതമായി കൈയ്യേറിയ ചിന്നക്കനാല്‍ വില്ലേജിലെ ഒന്നരയേക്കര്‍ ഭൂമി ഒഴിപ്പിച്ച് റവന്യുവകുപ്പ്. ചിന്നക്കനാല്‍ താവളത്തില്‍ സർവ്വേ നമ്പർ 34/1‑ലെ വെള്ളുകുന്നേല്‍ ടോം സക്കറിയ കൈയ്യേറി ഏലംനട്ടു വളര്‍ത്തിയ പുറമ്പോക്ക് ഭൂമി ഉടുമ്പന്‍ചോല ലാന്റ് അസൈന്‍മെന്റ് തഹസീല്‍ദാര്‍ ഷീമയുടെ നിര്‍ദ്ദേശപ്രകാരം പിടിച്ചെടുത്തു. സ്വന്തം ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ഹാജരാക്കുന്നതിനായി ടോമിന് ചിന്നക്കനാൽ വില്ലേജ് ഓഫീസർ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത സമയം നല്‍കിയിട്ടും രേഖകള്‍ ഹാജരാക്കാതെ വന്നതോടെയാണ് കെഎല്‍സി നടപ്പിലാക്കി പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ച് റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.

ഉടുമ്പന്‍ചോല ഡപ്യുട്ടി തഹസീല്‍ദാര്‍മാരായ ഹാരിസ് ഇബ്രാഹിം, സന്തോഷ്, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ സുനില്‍ കെ പോള്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശ്രീകുമാര്‍, വില്ലേജ് അസിസ്റ്റന്‍ഡ് ജൈജു, താലൂക്ക് ഓഫീസിലെ ജീവനക്കാരായ പ്രിന്‍സ്, മനേഷ്, അരുണ്‍, പബ്ലിക് ലാന്റ്ഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ചാക്കോ, മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: The rev­enue depart­ment cleared the encroach­ment on the land beyond Chinnakanal

You may also like this video 

Exit mobile version