എസ്എന്‍ഡിപിയുടെ നേത്യത്വത്തില്‍ മുണ്ടിയെരുമയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനം റവന്യുവകുപ്പ് അധികൃതര്‍ തടഞ്ഞു. കച്ചേരി സെറ്റില്‍മെന്റില്‍പെട്ട സ്ഥലത്ത് പത്ത് സെന്റോളം സ്ഥലമാണ് കൈയ്യേറി കെട്ടിടം നിര്‍മ്മിക്കാന്‍ ശ്രമിച്ചത്. രാത്രിയുടെ മറവിലാണ് മിക്കപ്പോഴും നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയിരുന്നത്.
കൈയ്യേറിയ സ്ഥലത്ത് നിര്‍മ്മിച്ച ഫില്ലറുകള്‍ പൊളിച്ച് നീക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് റവന്യു വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തിയത്. പൊളിച്ചു നീക്കുവാന്‍ നടപടി ആരംഭിച്ചപ്പോള്‍ ആളുകള്‍ എത്തുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരാഴ്ചക്കുള്ളില്‍ എസ്എന്‍ഡിപി അംഗങ്ങള്‍ തന്നെ പൊളിച്ച് മാറ്റികൊളളാമെന്ന ഉറപ്പിന്‍മേല്‍ സംഘം തിരികെ പോരുകയായിരുന്നു. ഉടുമ്പന്‍ചോല താലൂക്ക് തഹസീല്‍ദാര്‍ ഇ.എം റെജി, ഭൂരേഖ വകുപ്പ് തഹസീല്‍ദാര്‍ ഷീബാ ജോസഫ്, പിഎല്‍പിഎഫ് ടീം അംഗങ്ങള്‍, റവന്യു ഉദ്യേഗസ്ഥര്‍, നെടുങ്കണ്ടം, തങ്കമണി, കമ്പംമെട്ട് എന്നിവിടങ്ങളിലെ പൊലീസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് മുണ്ടിയെരുമയില്‍ എത്തിയത്.
English Summary: The revenue department has stopped the construction work on the occupied land
You may also like this video