Site iconSite icon Janayugom Online

ലോകത്തിലേറ്റവും സമ്പത്തുള്ള ക്ഷേത്രട്രസ്റ്റ് പട്ടിണി സൂചികയില്‍ ഗുരുതരാവസ്ഥയിലെത്തിയ ഇന്ത്യയില്‍

ലോകത്തിലേറ്റവും കൂടുതല്‍ സമ്പത്തുള്ള ക്ഷേത്രട്രസ്റ്റ് ആഗോള പട്ടിണി സൂചികയില്‍ ഗുരുതരാവസ്ഥയിലെന്നു വിലയിരുത്തിയ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. 2021ലെ ആഗോള പട്ടിണി സൂചിക പ്രകാരം 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. പട്ടിണി സൂചികയില്‍ 27.5 സ്‌കോര്‍ രേഖപ്പെടുത്തിയ രാജ്യത്താണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനു പുറമെ ലോകത്തിലേറ്റവുംകൂടുതല്‍ സമ്പത്തുള്ള ക്ഷേത്രട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ട്രസ്റ്റ് പൂര്‍ണമായി പുറത്തുവിട്ടു. റിപ്പോര്‍ട്ട് അനുസരിച്ച് 85,700 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ ട്രസ്റ്റിന്റെ ആസ്തി 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്.

വിവിധയിടങ്ങളിലായി 960 കെട്ടിടങ്ങള്‍, തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍, തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമിയുമുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപവും ട്രസ്റ്റിന്റെ പേരിലുണ്ട്. 14 ടണ്‍ സ്വര്‍ണ ശേഖരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പേരിലുണ്ടെന്നാണ് കണക്കാക്കിയത്.

Eng­lish sum­ma­ry; The rich­est tem­ple trust in the world is in India, a coun­try that has reached seri­ous lev­el points on the hunger index.

You may also like this video;

Exit mobile version