യമുന നദി കരകവിഞ്ഞ് ഒഴുകിയതോടെ ഡല്‍ഹിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകളിലും കൃഷി സ്ഥലങ്ങളിലും വെള്ളംനിറഞ്ഞ് നാശനഷ്ടങ്ങളുണ്ടായി. വെള്ളം കയറിയ ഡല്‍ഹി ‑നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ റോഡരികില്‍ ആയിരക്കണക്കിന് ആളുകളാണുള്ളത്.
ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ തുടരുന്ന മഴയുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം.
English summary; The river Yamuna overflowed; Flooding in Delhi
You may also like this video;