Site iconSite icon Janayugom Online

റബ്ബർ പുകപ്പുരക്ക് തീ പിടിച്ചു

റബ്ബർ പുകപ്പുരക്ക് തീ പിടിച്ചു. കടനാട് മടത്തിപറമ്പിൽ ജോർജ് മാത്യുവിന്റെ റബ്ബർ പുകപ്പുരക്കാണ് തീ പിടിച്ചത്. ബുധനാഴ്ച്ച രാത്രി ഒരു മണിയോടെയാണ് സംഭവം. നാല് ടണ്ണോളം റബ്ബർ ഷീറ്റ് കത്തിനശിച്ചതായും കെട്ടിടത്തിന് നാല് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പറയുന്നു. അടുപ്പിൽ നിന്നും തീ പടർന്നതാണെന്ന് ഉടമ ജോർജ് മാത്യു അറിയിച്ചു. തൊടുപുഴ, പാലാ, ഈരാറ്റുപേട്ട എന്നീ നിലയങ്ങളിൽ നിന്നും മൂന്ന് ഫയർ എൻജിൻ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. 

Exit mobile version