യുദ്ധത്തിനിടെ ആയുധങ്ങളുമായി ഉക്രെയ്ൻ അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന റഷ്യന്‍ വിമാനം തകര്‍ന്ന് വാണു. സൈനിക ഉപകരണങ്ങളുമായി പോയ റഷ്യന്‍ അന്റോനോവ് എഎൻ26 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് റഷ്യയുടെ സൗത്ത് വൊറോനെഷ് മേഖലയില്‍ ഉക്രെയ്‌നിനടുത്ത് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഉപകരണങ്ങളുടെ തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് റഷ്യ പറയുന്നത്. ഉക്രെയ്നിലേക്ക് കൂടുതല്‍ ആയുധമെത്തിക്കാനുള്ള റഷ്യയുടെ ഉത്തരവിനെത്തുടര്‍ന്നാണ് വിമാനം അതിര്‍ത്തിയിലേക്ക് പോയത്. അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. ആറ് മുതല്‍ 38 ആളുകളെ വരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് തകര്‍ന്നത്.
english summary;The Russian plane carrying the weapons crashed
you may also like this video;