വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ കൂടുതല്‍ യൂണിറ്റുകള്‍ അടുത്തവര്‍ഷം ആദ്യത്തോടെ ഇന്ത്യയിലെത്തിയേക്കും. റഷ്യയില്‍ നിന്നാണ് ഇന്ത്യ എസ് 400 വാങ്ങിയത്. വിതരണം വേഗത്തിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. 2026ല്‍ ഒരു യൂണിറ്റും അതിന് അടുത്ത വര്‍ഷം മറ്റൊരു യൂണിറ്റും വിതരണം ചെയ്യുമെന്നാണ് സൂചന. 2018ല്‍ അഞ്ച് യൂണിറ്റുകള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്.
അവയില്‍ ശേഷിക്കുന്നത് രണ്ടെണ്ണമാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ വര്‍ഷം റഷ്യ സന്ദര്‍ശിച്ചപ്പോഴും അടുത്തിടെ നടന്ന ഇന്ത്യ‑റഷ്യ ഉഭയകക്ഷി ചര്‍ച്ചയിലും വിതരണം വൈകുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ കവചമായി പ്രവര്‍ത്തിച്ചത് എസ് 400 ആയിരുന്നെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ് വിശേഷിപ്പിച്ചിരുന്നു.

