നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി പൂര്‍ണമായി നടപ്പിലാക്കി എന്ന് പറയാന്‍ കഴിയില്ലെന്നും ഇത് ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണെന്നും നടി മഞ്ജു വാര്യര്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിവിധി വന്നതിനുശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം.
ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും താനുള്‍പ്പെടേയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂവെന്നും അവര്‍ കുറിച്ചു.

