Site iconSite icon Janayugom Online

തിരച്ചില്‍ നൂറ് മണിക്കുര്‍ പിന്നിട്ടു;അര്‍ജുനായുള്ള കാത്തിരിപ്പ് തുടരുന്നു

തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടിട്ടും അര്‍ജുനായുള്ള കാത്തിരിപ്പ് തുടരുന്നു.ഉത്തര കന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അര്‍ജുനടക്കം 3 പേരെ കാണാതാകുകയായിരുന്നു.കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് അര്‍ജുന്‍.അപകടത്തില്‍ ലോറിയടക്കമാണ് കാണാതായത്.നേരത്തെ മൂന്നിടത്ത് നിന്ന്  റഡാര്‍ സിഗ്നല്‍ ലഭിച്ചിരുന്നു.എന്നാല്‍ ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.നിലവില്‍ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

കേന്ദ്രമന്ത്രി എച്.ഡി.കുമാരസ്വാമി ദുരന്തമുണ്ടായ സ്ഥലത്തെത്തി.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇവിടേക്ക് എത്തിയേക്കുമെന്നാണ് സൂചന.മഴ ശക്തമായ അങ്കോലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മഴ നിലവിലെ രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.ഏകദേശം 70ഓളം ആളുകളും 8 മണ്ണ് മാന്തി യന്ത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് ഇപ്പോഴും വെള്ളംകുത്തിയൊലിച്ച് വരുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്

Eng­lish summary;The search has passed for a hun­dred hours; the wait for Arjun continues

You may also like this video

Exit mobile version